ഫെയ്‌സ്ബുക്കിന്റെ രക്തദാന സംവിധാനം; ഇന്ത്യയില്‍ 40 ലക്ഷം രജിസ്‌ട്രേഷന്‍

facebook

ക്തദാനം എളുപ്പമാക്കുന്നതിനായി ഫെയ്‌സ്ബുക്ക് ആരംഭിച്ച സംവിധാനത്തിന് രാജ്യത്ത് വന്‍സ്വീകരണം.

ഒക്ടോബറില്‍ ആരംഭിച്ച സംവിധാനത്തില്‍ 40 ലക്ഷം പേര്‍ സൈന്‍ അപ് ചെയ്തുകഴിഞ്ഞു.

ഇന്ത്യയിലെ വന്‍വിജയത്തെ തുടര്‍ന്ന് സംവിധാനം ബംഗ്ലാദേശിലും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്.

ഇന്ത്യയില്‍ 40 ലക്ഷത്തിലധികം രക്തദാതാക്കള്‍ ഫെയ്‌സ്ബുക്കില്‍ സൈന്‍ അപ് ചെയ്തുകഴിഞ്ഞതായി സോഷ്യല്‍ ഗുഡ് വൈസ് പ്രസിഡന്റ് നവോമി ഗ്ലെയ്റ്റ് പറഞ്ഞു.

രക്തം ആവശ്യമുള്ളവര്‍ക്ക് ദാതാക്കളുമായി ബന്ധപ്പെടാന്‍ മാത്രമല്ല സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രക്തദാതാക്കളുമായി ബന്ധം പുലര്‍ത്താനും ഈ സംവിധാനം വഴി കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആശുപത്രികള്‍, ബ്ലഡ് ബാങ്കുകള്‍, സംഘടനകള്‍ തുടങ്ങിയവയ്ക്ക് സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഈ സംവിധാനത്തിലൂടെ അറിയിക്കാന്‍ കഴിയും. ഉടന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ ഈ വിവരം ആ പ്രദേശത്തുള്ള രക്തദാതാക്കളിലെത്തും.

2018ല്‍ 50 ദശലക്ഷം ഡോളറാണ് ഫെയ്‌സ്ബുക്ക് ഡൊണേഷന്‍സ് ഫണ്ടില്‍ വകയിരുത്തിയിരിക്കുന്നത്. ദുരന്തങ്ങള്‍ നേരിടുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ഈ തുക ഉപയോഗിക്കും.

ഇവയ്‌ക്കെല്ലാം പുറമെ ഒരു കമ്മ്യൂണിറ്റി ഹെല്‍പ്പ് എപിഐയും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെല്‍പ്പ് പോസ്റ്റുകളില്‍ നിന്ന് ദുരന്തബാധിതരുടെ ആവശ്യങ്ങളറിയാന്‍ സംഘനകള്‍ക്ക് കഴിയും.

‘പരീക്ഷണാടിസ്ഥാനത്തില്‍ നെറ്റ് ഹോപ്, അമേരിക്കന്‍ റെഡ്‌ക്രോസ് എന്നിവയുമായി സഹകരിച്ചാണ് കമ്മ്യൂണിറ്റി ഹെല്‍പ്പ് എപിഐ നടപ്പാക്കുന്നത്’ ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു.

Top