ഫെയ്‌സ്ബുക്ക്, വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്‌നോളജി സുരക്ഷിതമല്ല

facebook, Whatsapp

നപ്രിയ സോഷ്യല്‍മീഡിയ സേവനങ്ങളായ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വന്‍ സുരക്ഷ വീഴ്ച്ച. കമ്പനികള്‍ അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്‌നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും ഹാക്കര്‍മാര്‍ക്ക് വായിക്കാനും കാണാനും കഴിയുമെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

വിവിധ സര്‍ക്കാരുകളിലെ സാങ്കേതിക വിദഗ്ധര്‍ മെസേജുകള്‍ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്ന് നേരത്തെ അധികൃതരെ അറിയിച്ചിരുന്നതായും എന്നാല്‍ തെറ്റുതിരുത്താന്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടെന്നതു കൊണ്ടു മാത്രം ഒന്നും സുരക്ഷിതമാകുന്നില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. എന്‍ഡ് ടു എന്‍ക്രിപ്ഷനില്‍ പ്രോട്ടോകോള്‍ എന്ന സംവിധാനമാണ് സന്ദേശങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നത്. എന്നാല്‍ ഹാക്ക് ചെയ്ത് സന്ദേശങ്ങളില്‍ ആരെങ്കിലും മാറ്റം വരുത്തിയാല്‍ മറികടക്കാനുള്ള ശേഷി പ്രോട്ടോക്കോളിന് ഇല്ല.

Top