‘ഫൈന്‍ഡ് വൈ-ഫൈ’ ഉടന്‍, ഫ്രീ വൈ-ഫൈ എവിടെയുണ്ടെന്ന് ഇനി ഫേസ്ബുക്ക് പറഞ്ഞുതരും

Facebook

ഫ്രീ വൈ-ഫൈ എവിടെയുണ്ടെന്ന് ഫേസ്ബുക്ക് ഇനി നിങ്ങള്‍ക്ക് പറഞ്ഞുതരും.

ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ സംവിധാനം ലഭ്യമാകും. ‘ഫൈന്‍ഡ് വൈ-ഫൈ’ എന്നാണ് ഈ സംവിധാനത്തിന് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്.

2016-ല്‍ ഈ സംവിധാനം ചില രാജ്യങ്ങളില്‍ ആരംഭിച്ചിരുന്നെന്നും യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഒരുപാട് ജനങ്ങള്‍ക്ക് ഇതുകൊണ്ട് ഉപകാരമുണ്ടാകുമെന്നും ഫേസ്ബുക്ക് എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലക്‌സ് ഹിമ്മെല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഫൈന്‍ഡ് വൈ-ഫൈ’ ഫേസ്ബുക്കില്‍ കാണപ്പെടുക ഹാംബര്‍ഗറിന്റെ ഐക്കണിലായിരിക്കും. ഇത് ലഭ്യമാകാന്‍ ലൊക്കേഷന്‍ സംവിധാനം എപ്പോഴും ഓണ്‍ ചെയ്ത് ഇടേണ്ടി വരും.

Top