ലൈഫ്സ്റ്റേജ് ആപ്പ് ഇനിയില്ല ; പ്രവര്‍ത്തനം ഫേസ്ബുക്ക് നിര്‍ത്തലാക്കി

Facebook

കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ലൈഫ്സ്റ്റേജ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തി.

21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് ശ്രദ്ധപിടിച്ചുപറ്റാനായിരുന്നില്ല.

നിരവധി പ്രൈവസി പ്രശ്നങ്ങള്‍ കൂടി ഉയര്‍ന്നു വന്നതോടെയാണ് ഫേസ്ബുക്ക് ഈ ആപ്പിന് താഴിട്ടത്.

Top