വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവെന്ന് ഫെയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: അഞ്ച് വര്‍ഷം കൊണ്ട് ഫെയ്‌സ്ബുക്കിലെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവുണ്ടായതായി ഫെയ്‌സ്ബുക്ക്.

എഷ്യന്‍ വംശജര്‍, കറുത്തവര്‍ഗക്കാര്‍, ഹിസ്പാനിക് വംശജര്‍ എന്നിവരുടെയെല്ലാം എണ്ണത്തില്‍ മികച്ച വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തി. ആഗോള തലത്തില്‍ വനിതാ ജീവനക്കാരുടെ എണ്ണം 2014 ല്‍ 31 ശതമാനമായിരുന്നത് ഇപ്പോള്‍ 36 ശതമാനമായി ഉയര്‍ന്നെന്നും വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ നിയമനം 16 ശതമാനത്തില്‍ നിന്നും 30 ശതമാനമായും ഉയര്‍ന്നിട്ടുണ്ടെന്നും ഫെയ്‌സ്ബുക്കിന്റെ ഡൈവേഴ്‌സിറ്റി ഓഫീസര്‍ മാക്‌സിന്‍ വില്യംസ് വ്യക്തമാക്കി.

സാങ്കേതിക ചുമതലയിലുള്ള വനിതകളുടെ എണ്ണം 15 ശതമാനത്തില്‍ നിന്നും 22 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ബിസിനസ് ചുമതലകളിലുള്ള വനിതകളുടെ എണ്ണം 47 ശതമാനത്തില്‍ നിന്നും 57 ശതമാനമായും വര്‍ധിച്ചു. ഉന്നത ചുമതലകളിലുള്ള സ്ത്രികളുടെ എണ്ണം 23 ശതമാനത്തില്‍ നിന്നും 30 ശതമാനമായും വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫെയ്‌സ്ബുക്കിലെ സ്ത്രീകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്. സാങ്കേതിക ചുമതലയിലുള്ളവരുടെ എണ്ണത്തില്‍ ഏഴ് ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്.

Top