ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് കുട്ടികള്‍ക്ക് ദോഷം; നിര്‍ത്തലാക്കാന്‍ തീരുമാനം

Messenger Kids App

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം. പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഫെയ്‌സ്ബുക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വിഡിയോ കോളിങ് മെസ്സേജിങ് ആപ്പാണ് ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ കിഡ്‌സ്.

സോഷ്യല്‍ മീഡിയ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നല്‍കികൊണ്ട് നൂറിലേറെ ശിശുആരോഗ്യ വിദഗ്ധരാണ് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ഡിസംബറിലാണ് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് പുറത്തിറക്കുന്നത്. ടാബ്‌ലെറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴി കുട്ടികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തുന്നതിനായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ്. എന്നാല്‍, മാതാപിതാക്കള്‍ അനുവദിക്കുന്ന ആളുകളുമായി മാത്രമേ കുട്ടികള്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ.

ആപ്പില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ക്കറ്റിങ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കില്ല എന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കുടുംബത്തിലും സമൂഹത്തിലും മെസ്സഞ്ചര്‍ കിഡ്‌സിന്റെ സ്വാധീനം പ്രതികൂലമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം ഉയര്‍ത്തുകയും ആദ്യ അക്കൗണ്ട് തുടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നതാണ് ആപ്പ്. ഇത് കുട്ടികളെ ഭ്വിയില്‍ ദോഷകരമായാണ് ബാധിക്കുക എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് നിര്‍ത്താലക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Top