ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ബോള്‍ട്ട് അപ്പ് ലോക്കുമായി ഫെയ്‌സ്ബുക്ക്

റ്റ് ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ബോള്‍ട്ട് ആപ്പ് ലോക്ക് അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്. 2013 ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്പനിയായ ഒനാവോയാണ് ഇതിന് പിന്നില്‍.

പിന്‍ കോഡ്, പാറ്റേണ്‍, ഫിങ്കര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഫെയ്‌സ്ബുക്കിന്റെ സമൂഹ മാധ്യമ ശൃംഖലകളില്‍ നിന്നും ഉപയോക്താക്കളുടെ ശ്രദ്ധതിരിക്കാന്‍ പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഇതുവഴി പദ്ധതിയിടുന്നുണ്ട്.

Top