വധുവിനെ തേടി ഫെയ്‌സ്ബുക്കില്‍ പരസ്യം; വൈറലായ യുവാവ് വിവാഹിതനായി

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. ഫെയ്‌സ്ബുക്കിലൂടെയാണ് ജീവിതസഖി ‘സരിഗമ’യെ രഞ്ജിഷ് കണ്ടെത്തിയത്.

ഈ മാസം 18ന് ഗുരുവായൂരില്‍ വെച്ചായിരുന്നു രഞ്ജിഷിന്റെയും സരിഗമയുടെയും വിവാഹം. കഴിഞ്ഞ ജൂലൈയിലാണ് ഭാവി വധുവിനെ തേടി രഞ്ജിഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് വൈറലാകുകയും ചെയ്തു.

വിവാഹത്തിന് സഹായിച്ച ഫെയ്‌സ്ബുക്കിനും മാര്‍ക്ക് സുക്കര്‍ബര്‍ഗിനും രഞ്ജിഷ് നന്ദി അറിയിച്ചു.

രഞ്ജിഷിനും സരിഗമക്കും ആശംസകളുമായി സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

Top