ചെറുകിട സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഡിജിറ്റല്‍ ട്രെയിനിങ് നല്‍കാനൊരുങ്ങി ഫേയ്‌സ്ബുക്ക്

facebook01

മുംബൈ: രാജ്യത്തെ ചെറുകിട സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഡിജിറ്റല്‍ ട്രെയിനിങ് നല്‍കാനൊരുങ്ങി ഫേയ്‌സ്ബുക്ക്.

ഇതിനായി സ്റ്റാര്‍ട്ടപ്പ് ട്രെയിനിങ് ഹബ്ബുകള്‍ ആരംഭിച്ചതായി ഫേയ്‌സ്ബുക്ക് വ്യക്തമാക്കി.

ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പരിശീലനമാണ് സ്റ്റാര്‍ട്ടപ്പ് ട്രെയിനിങ്ങിലൂടെ ഫേയ്‌സ്ബുക്ക് നല്‍കുന്നത്.

വ്യക്തികളുടെ സ്വന്തം മൊബൈല്‍ ഫോണിലെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഈ ഹബ്ബുകള്‍ പരിശീലനം നല്‍കുകയും ചെയ്യും.

ഇത്തരം പരിശീലനങ്ങളിലൂടെ ഡിജിറ്റല്‍ സമ്പദ്ഘടനയ്ക്ക് വേണ്ടി ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് ഫേയ്‌സ്ബുക്ക് ഇന്ത്യ പ്രോഗ്രാമിങ് തലവന്‍ റിതേഷ് മേഹ്ത പ്രതികരിച്ചു.

2020 ഓടെ രാജ്യത്തെ അഞ്ച് ലക്ഷത്തോളം സംരംഭകര്‍ക്ക് വ്യക്തിഗത ഓണ്‍ലൈന്‍ പരിശീലനം ലഭ്യമാക്കുന്നതിനാണ് ഫേയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ഫെയ്‌സ്ബുക്ക് നടപ്പാക്കുന്നത്.

Top