ആധാറിനേക്കാള്‍ സ്വകാര്യതയ്ക്ക് ഭീക്ഷണി ഫേയ്‌സ്ബുക്ക് : വിവേക് വാധ്‌വ

ധാറിനേക്കാള്‍ സ്വകാര്യതയ്ക്ക് ഭീക്ഷണിയാകുന്നത് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേയ്‌സ്ബുക്ക് ആണെന്ന് ഐടി സംരംഭകനും എഴുത്തുകാരനുമായ വിവേക് വാധ്‌വ.

ഫെയ്‌സ്ബുക്ക്, ആപ്പിള്‍, ഗൂഗിള്‍ പോലുള്ള ടെക്ക് കമ്പനികള്‍ ആളുകളുടെ വന്‍ തോതിലുള്ള വിവരങ്ങളാണ് കയ്യടക്കിയിരിക്കുന്നത്.

ഈ കമ്പനികള്‍ ഒരേ സമയം നിങ്ങളെ വില്‍ക്കുകയും നിങ്ങളോട് നുണ പറയുകയുമാണ് ചെയ്യുന്നത്. അതേകുറിച്ച് ആശങ്കപ്പെടാതെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തിനാണ് ആവലാതിപ്പെടുന്നത് വാധ്‌വ ചോദിച്ചു.

ആധാര്‍ എന്നത് അത്യാവശ്യമാണ്. എന്നാല്‍ അതിനും സുരക്ഷാ ഭീഷണി ഏറെയുണ്ട്. നിരന്തര പരിശോധനകള്‍ക്ക് വിധേയമാക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം. ലോക ചരിത്രത്തിലെ ഐടി പദ്ധതികളില്‍ ഏറ്റവും വിജയകരമായ പദ്ധതിയാണ് ആധാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നിര്‍മിതമായ എന്തിനോടും ഇന്ത്യക്കാര്‍ക്ക് വിപരീത മനോഭാവമാണുള്ളതെന്നും, ഇന്ത്യക്കാര്‍ ആധാറിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top