Facebook is misleading Indians with its full-page ads about Free Basics.

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ട്രായ് ഉത്തരവിട്ടു. പദ്ധതിയുടെ നടത്തിപ്പുകാരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനാണ് ട്രായ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഇന്റര്‍നെറ്റ് സമത്വത്തിന്റെ പ്രാഥമിക തത്വങ്ങള്‍ക്ക് എതിരാണ് ഫ്രീബേസിക്‌സ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമെ പദ്ധതിയുടെ വാണിജ്യപരമായ തുടക്കം ഉണ്ടാകുകയുള്ളുവെന്നും റിലയന്‍സ് വക്താവ് അറിയിച്ചു.

Top