facebook-girl raped

facebook

കരുനാഗപ്പള്ളി: ഫേസ്ബുക്ക് പ്രണയത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ കാമുകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാടന്‍ പാട്ട് കലാകാരന്‍മാരുള്‍പ്പടെ നാലുപേരെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേര്‍ ഒളിവിലാണ്.

കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി നിത്യ സന്ദര്‍ശകനായിരുന്നു. ക്രമേണ കൂട്ടുകാര്‍ക്കും അവസരം നല്‍കി. ഇതിനിടെ സംഘത്തിലെ ഏഴാമന്‍ പെണ്‍കുട്ടിയുടെ മാല മോഷ്ടിച്ചു.

പീഡന വിവരം മറച്ച് വച്ചെങ്കിലും മോഷണ വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. പരാതി അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഇവര്‍ കൂട്ടമാനഭംഗം ചെയ്ത വിവരം പൊലീസറിയുന്നത്.

കായംകുളത്ത് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പ്രതികള്‍ ചങ്ങന്‍കുളങ്ങര,കുറിഞ്ഞപ്പള്ളി,വയനകം സ്വദേശികളാണ്.

Top