facebook-events-app

വന്റ്‌സ് അപ്‌ഡേറ്റുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുതിയ ആപ്പുമായി ഫേസ് ബുക്ക് വരുന്നു.

സംഗീത മേളകള്‍, കാവ്യ സന്ധ്യകള്‍, നാടകങ്ങള്‍ എന്നുവേണ്ട ഇഷ്ടപ്പെട്ട പരിപാടികള്‍ കാലേകൂട്ടി മനസ്സിലാക്കാനും പങ്കെടുക്കാനും ആപ് സഹായിക്കും.

തല്‍ക്കാലം ഐഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമേ ഈ ആപ്ലിക്കേഷന്‍ ലഭ്യമാവുകയുള്ളു.

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടനെ ആപ് ലഭ്യമാകും എന്ന് ഫേസ് ബുക്ക് പ്രോഡക്ട് മാനേജര്‍ ആദിത്യ കൂല്‍വാല്‍ ഓണ്‍ ലൈന്‍ പോസ്റ്റില്‍ അറിയിച്ചു.

”ഈവന്റ്‌സ് ആപ് തുറന്നാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കു താല്‍പര്യമുള്ള പരിപാടികള്‍, നേരിട്ടു ബന്ധമുള്ള ഈവന്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ എന്നിവയെല്ലാം ലഭ്യമാകും” – കൂല്‍വാല്‍ പറയുന്നു.

പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍, അവിടെ എത്തുന്നതിന് ഇന്ററാക്ടീവ് മാപ്പുകള്‍ തുടങ്ങിയ സൗകര്യമൊക്കെ ഈവന്റ്‌സ് ആപ് നല്‍കുന്നു.

പുതിയ വിവരങ്ങള്‍ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്യുകയുമാകാം. ഫേസ് ബുക്കിലെ ഈവന്റ്‌സ് എന്ന വിഭാഗം പ്രതിദിനം പത്തു കോടിയിലേറെ ഉപയോക്താക്കള്‍ കാണുന്നുണ്ടെന്നു കമ്പനി പറയുന്നു.

Top