Facebook effect on your brain

ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ കൗമാരക്കാരുടെ തലച്ചോറിനെ ബാധിക്കുമെന്ന് പുതിയ പഠനം. യുഎസ്എയിലെ ബ്രെയിന്‍ മാപ്പിംഗ് സെന്ററിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 12 നും 18 നും ഇടയിലുള്ള 32 കൗമാരക്കാരെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.

ഇഷ്ടമുള്ള ചോക്ലേറ്റ് ലഭിക്കുമ്പോഴും പണം ലഭിക്കുമ്പോഴും സജീവമാകുന്ന തലച്ചോറിന്റെ ഭാഗം തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ലൈക്ക് ലഭിക്കുമ്പോഴും സജീവമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ടിലുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന ഫോട്ടോകള്‍ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഇവരെ പഠന വിധേയമാക്കിയത്.
44 ഫോട്ടോകളാണ് ഇത്തരത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

എഫ്എംആര്‍ഐ സംവിധാനം വഴിയാണ് ഈ സമയത്ത് കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്തത്. സൈക്കോളജിക്കല്‍ സയന്‍സ് മാസികയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Top