ഫേസ്ബുക്കിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി പിന്നിട്ടെന്ന് സുക്കര്‍ബര്‍ഗ്

facebook

ന്യൂയോര്‍ക്ക്: ജനപ്രിയ സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി പിന്നിട്ടതായി സ്ഥിരീകരണം.

ഫേസ്ബുക്ക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

2004 ഫെബ്രുവരിയില്‍ തുടക്കം കുറിച്ച ഫേസ്ബുക്കിന്റെ വളര്‍ച്ച അതിവേഗത്തില്‍ ആയിരുന്നു. 2012-ല്‍ ഫേസ്ബുക്ക് യൂസര്‍മാരുടെ എണ്ണം 100 കോടി പിന്നിട്ടിരുന്നു.

Top