google take action in fake news websit

നിരവധി വാര്‍ത്തകളാണ് ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി നമ്മള്‍ കാണുന്നത്.

ലൈക്കും ഷെയറും ചെയ്യുമ്പോള്‍ ആ വാര്‍ത്തകളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് നമ്മളാരും പരിശോധിക്കാറില്ല. എന്നാല്‍ ചിലരെങ്കിലും വാര്‍ത്തള്‍ ഗൂഗിളില്‍ പരിശോധിക്കാറുണ്ട്.

എന്നാല്‍ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ഗൂഗിളിലും പ്രത്യക്ഷപ്പെട്ടാറുണ്ട്, എന്നാല്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്ക് പണികൊടുക്കാനൊരുങ്ങുകയാണ് ടെക്ക് ഭീമന്‍മാര്‍.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

വ്യാജവാര്‍ത്തകള്‍ക്ക് ഫേസ്ബുക്കില്‍ വലിയ പ്രചാരം കിട്ടുന്നുവെന്ന ആരോപണങ്ങള്‍ക്കൊക്കെ വിശദീകരണവുമായെത്തിയ സക്കര്‍ബര്‍ഗ് വ്യാജവാര്‍ത്തകള്‍ നീക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇപ്പോഴിതാ ഫേസ്ബുക്കിനോടെപ്പം ഗൂഗിളും വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളെ തങ്ങളുടെ പരസ്യ ശൃംഖലയില്‍ നിന്നും പുറത്താക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

നിരവധി അല്‍ഗോരിതങ്ങള്‍ക്കും ഒപ്പം പ്രത്യേക പരിശോധനയ്ക്കും ശേഷമാണ് ഗൂഗിള്‍ ആഡ്‌സെന്‍സ് പരസ്യങ്ങള്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കുന്നത്.
.

ഹിലരി ക്ലിന്റന്റെ ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട എഫ്ബിഐ ഏജന്റ് മരിച്ച നിലയില്‍, 137 ദശലക്ഷം രൂപയുടെ അനധികൃത ആയുധ വ്യാപാരം ക്ലിന്റന്‍ ഫൗണ്ടേഷന്‍ നടത്തി, തുടങ്ങിയ നിരവധി വാര്‍ത്തകളാണ് യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ചത്.

Top