ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ ‘ഫെയ്‌സ് റെക്കഗ്‌നിഷന്‍’ നിരീക്ഷണ ക്യാമറ

ചൈനയിലെ പൗരന്മാരെ നിരീക്ഷിക്കാന്‍ രാജ്യമൊട്ടാകെ നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതി.

ഫെയ്‌സ് റെക്കഗ്‌നിഷന്‍ നിരീക്ഷണ ക്യാമറയാണ് ചൈന പരീക്ഷിച്ചിരിക്കുന്നത്.സെന്‍സ്‌ടൈം എന്ന കമ്പനിയാണ് ക്യാമറ ചൈനയിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.

ഗതാഗത നിയമം ലംഘിക്കുന്ന കാല്‍നടയാത്രക്കാരെ പിടികൂടാനാണ് പുതിയ കണ്ടുപിടിത്തം.

യാത്രക്കാരുടെ മുഖം മാത്രമല്ല അയാളുടെ വയസ്,പുരുഷനോ സ്ത്രീയോ,ധരിച്ചിരിക്കുന്ന വസ്ത്രം, എന്നിവയെല്ലാം ക്യാമറ തിരിച്ചറിയും.

നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അവരുടെ ചിത്രവും വീഡിയോ ദൃശ്യങ്ങളും പരസ്യപ്പെടുത്തും എന്നതാണ്.

20 യുവാന്‍ (194 രൂപ) പിഴയായി നല്‍കിയാല്‍ മാത്രമേ ഈ ചിത്രങ്ങള്‍ പിന്‍വലിക്കുകയുള്ളൂ.

ചുരുക്കത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരും എപ്പോഴും നിരീക്ഷണത്തിലായിരിക്കും.

ചൈനയില്‍ ആരംഭിക്കാനിരിക്കുന്ന ബൃഹദ് നിരീക്ഷണ സംവിധാനത്തിന്റെ തുടക്കം മാത്രമാണ് ഈ സാങ്കേതിക വിദ്യ.

വ്യക്തികളെ വിശകലനം ചെയ്യുന്നതിനായി അവരുടെ സോഷ്യല്‍ മീഡിയ, ഷോപ്പിങ് സൈറ്റുകള്‍, ഡേറ്റിങ് സൈറ്റുകള്‍ എന്നിവിടങ്ങളിലെ ഇടപെടലുകള്‍ സ്‌കോറിങ്ങ് അല്‍ഗരിതത്തിന്റെ സഹായത്തോടെ കണ്ടെത്തി സാഷ്യല്‍ ക്രെഡിറ്റ് സിസ്റ്റം നിര്‍മ്മിച്ചെടുക്കാനും ചൈന പദ്ധതിയിടുന്നുണ്ട്.

അതേസമയം ആളുകളുടെ സ്വകാര്യതയെ കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളെ ചെറുക്കാനും കാണാതായവരെ കണ്ടെത്തുന്നതിനുമാണ് തങ്ങള്‍ ഈ സംവിധാനം ഉപയോഗിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

Top