Explosion rocks Manhattan neighborhood

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ നഗരത്തില്‍ സ്‌ഫോടനം. പ്രദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക്ക് ഫയര്‍ കമ്മീഷണര്‍ വ്യക്തമാക്കി. ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേസ്റ്റ് ബിന്നില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. വേസ്റ്റ് ബിന്നില്‍ നിന്ന് വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സ്‌ഫോടനം ഉണ്ടായ ഉടനെ ന്യൂയോര്‍ക്ക് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്ക് പൊലീസിന്റെ ഭീകരവിരുദ്ധ സേന ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top