explosion gunfire reported in kabul

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനവും വെടിവെപ്പും. സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ പൊലീസ് ആസ്ഥാനത്തിനും സൈനിക സ്‌കൂളിനും സമീപമാണ് വെടിവെപ്പ് നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശക്തമായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പ് നടന്നത്. അക്രമത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്തമായിട്ടില്ല. ആളപായം സംബന്ധിച്ച വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞമാസം കാബൂളിലെ സുപ്രീംകോടതിക്ക് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു.

Top