കാബൂളിലെ ചാവേര്‍ ബോംബാക്രമണം; മരണസംഖ്യ 13 ആയി ഉയര്‍ന്നു

കാബൂള്‍: കാബൂളിലെ ദറുലമാനില്‍ ഗ്രാമീണ പുനരധിവാസവികസന മന്ത്രാലയത്തില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ 13 ആയി ഉയര്‍ന്നു. പ്രാദേശിക സമയം 1.30 ഓടെ നടന്ന സ്‌ഫോടനത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു.

ജീവനക്കാര്‍ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്.

Top