ഗുജറാത്ത് നില നിര്‍ത്തി ഹിമാചല്‍ പ്രദേശ് ബി.ജെ.പി പിടിച്ചെടുക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ഉള്ളില്‍ തീ കോരിയിട്ട് സര്‍വേ ഫലം പുറത്ത്.

ഗുജറാത്തിൽ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.

ഗുജറാത്തിൽ 182 മണ്ഡലങ്ങളും ഹിമാചലിൽ 68 മണ്ഡലങ്ങളുമാണുള്ളത്.

ഇന്ത്യ ടുഡേ സർവേ: ഹിമാചലിൽ 68ൽ 55 സീറ്റ് ബിജെപിക്ക്. കോൺഗ്രസ് തകർന്നടിയും, 13 മുതല്‍ 20 വരെ സീറ്റുകള്‍ നേടും

ടൈംസ് നൗ: ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ വരെ നേടും. സംസ്ഥാനത്ത് കോൺഗ്രസ് നില മെച്ചപ്പെടുത്തും.

റിപ്പബ്ലിക് ടിവി: ഗുജറാത്തിൽ ബിജെപി 108 സീറ്റ് നേടും. കോൺഗ്രസ് 78 സീറ്റുകളും നേടും.

ന്യൂസ് എക്‌സ്: ബിജെപി 110-120, കോണ്‍ഗ്രസ് 65-75

സീ വോട്ടര്‍: ബിജെപി 116, കോണ്‍ഗ്രസ് 64

ന്യൂസ് 18 : ബിജെപി 108, കോണ്‍ഗ്രസ് 74

പ്രമുഖ ദേശീയ മാധ്യമങ്ങളുടെ ഏക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.

ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.

Top