സൗദിയില്‍ എ.ടി.എമ്മില്‍ നിന്നുളള പണം പിന്‍വലിക്കല്‍ സേവനങ്ങള്‍ക്കു നികുതി ഒഴിവാക്കി

ATM

റിയാദ്: മൂല്യ വര്‍ധിത നികുതി പ്രകാരം ജനുവരി ഒന്ന് മുതല്‍ സൗദി അറേബ്യയില്‍ എ.ടി.എമ്മില്‍ നിന്നുളള പണം പിന്‍വലിക്കല്‍ സേവനങ്ങള്‍ക്കു നികുതി ബാധകമല്ലെന്ന് അധികൃതര്‍.

വാറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

എ.ടി.എം കാര്‍ഡ് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ അവകാശമുണ്ട്. ഇതിന് നികുതി ഈടാക്കാന്‍ പാടില്ലെന്ന് സൗദി ബാങ്കുകളുടെ വക്താവ് ത്വല്‍അത്ത് ഹാഫിസ് പറഞ്ഞു.

ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ബാധകമല്ല.

വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തിന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജിന് വാറ്റ് ബാധകമാണ്.

എന്നാല്‍, വര്‍ഷം 3,7500 റിയാലില്‍ കൂടുതല്‍ വിറ്റു വരവുളള സ്ഥാപനങ്ങള്‍ ഡിസംബര്‍ 20 നകം വാറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് 10,000 റിയാല്‍ പിഴ ചുമത്തും.

Top