യൂത്ത് കോൺഗ്രസ്സ് പോത്തിനെ കൊന്നു, ഇറച്ചി മുറിച്ച് മലപ്പുറം ഡി.സി.സി.പ്രസിഡൻറ് പ്രകാശ്

മലപ്പുറം: മഞ്ചേരിയില്‍ പോത്തിനെ കൊന്ന് മാസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സമരം വിവാദമാകുന്നു. കണ്ണൂരില്‍ കാളക്കുട്ടിയെ കൊന്ന് മാസം വിതരണം ചെയ്ത് കേസില്‍ കുടുങ്ങിയതും രാഹുല്‍ഗാന്ധിയുടെ ശാസനയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതുമൊന്നും പാഠമാകാതെയാണ് മഞ്ചേരിയില്‍ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരം.

മഞ്ചേരി കിഴക്കേതല മട്ടംകോട് കോളനിയിലാണ് പോത്തിനെ പരസ്യമായി കൊന്ന് തൂക്കിയിട്ട ശേഷം മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് മാംസം മുറിച്ചു നല്‍കി പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. കശാപ്പു ചെയ്തു തൂക്കിയ ചോരയിറ്റുവീഴുന്ന പോത്തിന്റെ മാസം കത്തികൊണ്ട് അരിഞ്ഞു നല്‍കി ഡി.സി.സി പ്രസിഡന്റ് സമരം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

unnamed (6)

പരസ്യകശാപ്പു ചെയ്യുന്നത് 120 എ വകുപ്പുപ്രകാരം ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കണ്ണൂരില്‍ ചാനല്‍ ക്യാമറക്കുമുന്നില്‍ പരസ്യമായാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കന്നുകുട്ടിയെ കശാപ്പു ചെയ്തതെങ്കില്‍ മഞ്ചേരിയില്‍ ക്യാമറ ഇല്ലാതെയായിരുന്നു കശാപ്പെന്നു മാത്രം. സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ മിനായി, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്ത സംഭവം രാജവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബി.ജെ.പിയും സംഘപരിവാറും ഇത് കോണ്‍ഗ്രസിനെതിരെ ആയുധമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചിന്താശൂന്യവും പ്രാകൃതവുമായി നടപടിയാണിതെന്നും തനിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഒരു തരത്തിലും അംഗീകരിക്കാനാവാത്തതെന്നുമാണ്‌ ട്വിറ്ററിലൂടെ പ്രതികരിച്ചത്. രാഹുല്‍ഗാന്ധിയുടെ പ്രതിഷേധം പുറത്തു വന്നിട്ടും ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.

Top