ഇവിടെ ‘അമ്മ’യുടെ കളി നടക്കില്ല . . മീനാക്ഷി ദിലീപിനെ വിട്ട് മഞ്ജുവിനൊപ്പം പോകില്ല . . !

19987260_1972637782972086_1444214883_n

കൊച്ചി: ദിലീപ് അഴിക്കുള്ളിലായ അവസരം നോക്കി മകള്‍ മീനാക്ഷിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മഞ്ജു വാര്യരെ കാത്ത് നില്‍ക്കുന്നത് അപ്രതീക്ഷിത തിരിച്ചടി.

ഒരു കാരണവാശാലും പിതാവായ ദിലീപിനെയും അച്ഛമ്മയേയും വിട്ടു പോകില്ലന്ന നിലപാടിലാണ് മീനാക്ഷി.

ദിലീപ് അറസ്റ്റിലായി ജയിലിലടക്കപ്പെട്ട സാഹചര്യത്തില്‍ മകള്‍ മീനാക്ഷിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള മഞ്ജുവിന്റെ തീരുമാനം ഇന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നാണ് മഞ്ജുവിന്റെ വാദം.

ദിലീപ് ഇപ്പോള്‍ അഴിക്കുള്ളിലാവാന്‍ തന്നെ കാരണം ആദ്യ ഭാര്യയായ മഞ്ജുവിന്റെ ‘ചില’ ഇടപെടലുകളാണ് എന്ന് വിശ്വസിക്കുന്ന ദിലീപിന്റെ അമ്മയും കുടുംബാംഗങ്ങളും മീനാക്ഷിയെ ഒരു കരണവശാലും വിട്ട് നല്‍കില്ലന്ന നിലപാടിലാണ്.

ദിലീപ് കുറ്റവാളിയല്ലന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും പൊലീസും ബാഹ്യശക്തികളും മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്ത് കള്ള കേസില്‍ കുടുക്കിയതാണെന്നുമാണ് അവരുടെ ആരോപണം.

കോടതിയില്‍ സത്യം തെളിയുമെന്നും നിരപരാധിയായി മകന്‍ പുറത്തുവരുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ദിലീപിന്റെ അമ്മ.

മീനാക്ഷിക്കാകട്ടെ അച്ഛനെ എന്തിനു വേണ്ടിയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല.

അമ്മ കോടതിയെ സമീപിച്ചാലും കൂടെ പോകില്ലന്ന ശക്തമായ തന്റെ നിലപാട് കോടതിയെ അറിയിക്കാന്‍ തന്നെയാണ് മീനാക്ഷിയുടെ തീരുമാനം.

ദിലീപ്-മഞ്ജു വേര്‍പിരിയലിനുശേഷം ദിലീപിനൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ സാന്നിധ്യത്തില്‍ കാവ്യാ മാധവനെ ദിലീപ് വിവാഹം ചെയ്തത് മഞ്ജു വാര്യര്‍ക്ക് വലിയ പ്രഹരമായിരുന്നു.

ഇതിനു ശേഷം നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് രംഗത്ത് വന്ന മഞ്ജു നല്‍കിയ ചില സുപ്രധാന വിവരങ്ങളാണ് ദിലീപിന് നടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘത്തെ എത്തിച്ചത്.

2013-ല്‍ തുടങ്ങിയ ഗൂഢാലോചനക്ക് അടിസ്ഥാനം കാവ്യയുമായി അന്നേ ദിലീപിനുണ്ടായിരുന്ന അടുപ്പം ‘തെളിവ് ‘ സഹിതം അക്രമിക്കപ്പെട്ട നടി മഞ്ജുവിന് കൈമാറിയതിനെ തുടര്‍ന്നായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

നടിയുമായി നല്ല അടുപ്പത്തിലല്ല എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞ ദിലീപിന്റെ മൊഴിയും മഞ്ജുവിന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും മൊഴികളും കോര്‍ത്തിണക്കിയാണ് നടന് വ്യക്തി വൈരാഗ്യം മുന്‍പ് ഉണ്ടായിരുന്നു എന്ന് പൊലീസ് സ്ഥാപിക്കുന്നത്.

അതേ സമയം എന്തൊക്കെ തെളിവുകളുണ്ടായാലും ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തമായ പകയുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പറ്റിയില്ലങ്കില്‍ കോടതിയില്‍ നിന്നും വലിയ തിരിച്ചടി പൊലീസിന് നേരിടേണ്ടി വരുമെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ദിലീപിനെതിരായ മഞ്ജുവിന്റെ മൊഴിയും മകളെ തിരിച്ച് കിട്ടുന്നതിനായി കോടതിയെ സമീപിക്കാനുള്ള ഇപ്പോഴത്തെ നീക്കവും മറ്റു ചില ‘ ചോദ്യങ്ങളാണ്’ ഇപ്പോള്‍ ഉയര്‍ത്തുന്നത്.Related posts

Back to top