സൂപ്പർ ട്വിസ്റ്റ്;പ്രമുഖ സംവിധായകന്റെ മകനും സംശയത്തിന്റെ നിഴലിൽ, ഉടൻ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ണ്ണായക ട്വിസ്റ്റിലേക്ക് .സൂപ്പര്‍ഹിറ്റ് സംവിധായകന്റെ മകനായ യുവ സംവിധായകനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇയാളും നടിയും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞ യുവ സംവിധായകന്റെ അമ്മ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നുമുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

മാത്രമല്ല, യുവ സംവിധായകന്റെ കൂടെ ജോലി ചെയ്തിരുന്നയാളാണ് പള്‍സര്‍ സുനിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്നതും പള്‍സര്‍ സുനിയാണെന്നും പറയപ്പെടുന്നു.

നടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്താല്‍ വിവാഹം മുടക്കുന്നതിനു വേണ്ടി ചെയ്യിച്ച കൃത്യമാണോ ,അതോ മകനെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് സുനിക്ക് കൊടുത്ത ക്വട്ടേഷനാണോ എന്നതാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ഇതോടെ കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഇപ്പോള്‍ പോകുന്നത്.

നുണപരിശോധനക്ക് തയ്യാറാണെന്ന് ദിലീപ് വ്യക്തമാക്കിയതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായിരുന്നു.

ഇതിനിടെയാണ് യുവ സംവിധായകനുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായകമായ വിവരങ്ങള്‍ കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം യുവ സംവിധായകനെ ചോദ്യം ചെയ്യും.

റിപ്പോര്‍ട്ട് : എം വിനോദ്

Top