സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

TP RAMAKRISHNAN

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ബാറുകള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടില്ല. സുപ്രിം കോടതി ചോദിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത് എന്നും മന്ത്രി പറഞ്ഞു.

അതേസമയം ബാറുടമളുമായി അവിശുദ്ധ കൂട്ടുകെട്ടുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം ഒഴുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങിപ്പോയി.

എല്‍ഡിഎഫ് സര്‍ക്കാര്‍ കൗശലപൂര്‍വം നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പുതിയ 5 വന്‍കിട ബാറുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും പ്രതിപക്ഷം പറഞ്ഞു.

പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുറക്കാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെസി ജോസഫ് ആരോപിച്ചു. ബാറുകള്‍ക്ക് അനുകൂലമായ വിധിക്കായി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിപിഎമ്മിന് ബാറുടമകളുമായി അവിശുദ്ധ കൂട്ടുകെട്ടാണെന്നും കെ.സി പറഞ്ഞു.

Top