ട്രയംഫ് ഇന്ത്യ മുന്‍ മാനേജിംഗ് ഡയറക്ടര്‍ റോയല്‍ എന്‍ഫീല്‍ഡിലേക്കോ ?

Triumph-India

ന്യൂഡല്‍ഹി : ട്രയംഫ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന വിമല്‍ സംബ്ലി റോയല്‍ എന്‍ഫീല്‍ഡിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ടുകള്‍. നീണ്ട അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിമല്‍ ട്രയംഫില്‍ നിന്നും രാജിവെച്ചത്.

ട്രയംഫില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ബജാജ് ഓട്ടോയില്‍ എട്ടു വര്‍ഷം സേവനമനുഷ്ഠിച്ച വ്യക്തിയാണ് വിമല്‍. മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും, മാര്‍ക്കറ്റിങില്‍ ബിരുദാനന്തര ബിരുദവും വിമല്‍ നേടിയിട്ടുണ്ട്.

ട്രയംഫ് ഇന്ത്യയില്‍ നിന്നും നേരത്തെ സിദ്ധാര്‍ത്ഥ് വര്‍മ രാജിവെച്ച് ഡ്യുക്കാട്ടി ഇന്ത്യയില്‍ ചേര്‍ന്നിരുന്നു. ലോകത്താകെ 50 രാജ്യങ്ങളിലാണ് ട്രയംഫിന്റെ സാന്നിധ്യമുള്ളത്. ഇന്ത്യയില്‍ 14 ഡീലര്‍മാരാണ് കമ്പനിക്കുള്ളത്.

Top