മോദിയുടെ ദളിത് വിരുദ്ധനയങ്ങള്‍: ബിജെപി നേതാക്കള്‍ രാജിവെച്ച് ബിഎസ്പിയില്‍

Narendra modi

പഞ്ചാബ്: നരേന്ദ്രമോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാവും പഞ്ചാബിലെ മുന്‍ എംഎല്‍എയുമായ ചൗധരി മോഹന്‍ ബംഗ ബിഎസ്പിയില്‍ ചേര്‍ന്നു. ബംഗയെക്കൂടാതെ ബ്ലോക് സമിതി ചെയര്‍മാന്‍ ബല്‍വീന്ദര്‍ റാം, സമിതിയംഗം ജസ് വീന്ദര്‍ കൗര്‍, മെഹ്‌ലിയാന ഗ്രാമത്തിന്റെ മുന്‍ സര്‍പ്പഞ്ച് സുരീന്ദര്‍ സിങ് എന്നിവരും ബിജെപിയില്‍ നിന്ന് രാജിവെച്ച് ബിഎസ്പിയില്‍ ചേര്‍ന്നു.

എസ് സി-എസ്ടി ആക്ടില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്നാണ് നേതാക്കളുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ച് ബിഎസ്പിക്കൊപ്പം ചേര്‍ന്നത്. ദളിതര്‍ക്കും പാവങ്ങള്‍ക്കും എതിരായ നിലപാടുകളാണ് കേന്ദ്രം എടുക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

Top