അലിൻഡ് കമ്പനി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ തെളിവുകൾ പുറത്ത്

കൊല്ലം : കുണ്ടറ അലിന്‍ഡ് കമ്പനി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള തെളിവുകള്‍ പുറത്ത്.

ഇക്കാര്യം ആവശ്യപ്പെട്ട് പീഡിത വ്യവസായ പുനരുദ്ധാരണ ബോര്‍ഡിന്റെ അപ്പീല്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലെ വിവരങ്ങളാണ് പുറത്തായത്.

അപ്പീല്‍ നിലനില്‍ക്കെയാണ് കമ്പനി തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. കമ്പനിയുടെ ആസ്തി വില്‍ക്കുകയാണ് പ്രൊമോട്ടര്‍മാരുടെ ലക്ഷ്യമെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.

ഒരുവർഷം മുമ്പ് സർക്കാർ എ.ഐ.എഫ്.ആറിൽ നൽകിയ അപ്പീലിൽ കമ്പനി ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിക്കണം എന്നാണ് ആവശ്യം.

അലിൻഡിന്റെ ഓരോ യൂണിറ്റിനും വ്യവസായ സഹകരണസംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

സൊമാനി ഗ്രൂപ്പ് പ്രൊമോട്ടർമാരായി നൽകിയ കരട് പുനരുദ്ധാരണ പദ്ധതി ബി.ഐ.എഫ്.ആർ അംഗീകരിച്ചതിനെതിരെയാണ് സർക്കാർ ഈ അപ്പീൽ നൽകിയത്

Top