ഇതിലും മോശം ഒരു ദിവസം തന്റെ കരിയറില്‍ ഉണ്ടായിട്ടില്ല : ടിം പെയിന്‍

tim-paine

തിലും മോശം ഒരു ദിവസം തന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. ടൈ 100 റണ്‍സ് തന്റെ 9 ഓവറില്‍ നിന്ന് വഴങ്ങിയപ്പോള്‍ ജൈ റിച്ചാര്‍ഡ്‌സണു 92 റണ്‍സാണ് 10 ഓവറില്‍ നിന്ന് വഴങ്ങിയത്. എന്നാല്‍ പരിചയസമ്പത്തില്ലാത്തൊരു പേസ് നിരയാണ് തങ്ങളുടേതെന്ന് പറഞ്ഞ് പെയിന്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിലാണ് കാര്യമെന്നും പറഞ്ഞു. രണ്ട് മത്സരങ്ങള്‍ കൂടിയുള്ളതില്‍ തിരിച്ചുവരവ് ഓസ്‌ട്രേലിയ നടത്തേണ്ടിയിരിക്കുന്നുവെന്നും ഓസ്‌ട്രേലിയന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രെന്റ് ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം നടന്നത് തന്റെ കരിയറിലെ ഏറ്റവും മികച്ച ദിവസമാണെന്നാണ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടത്. ഏകദിന ക്രിക്കറ്റിലെ പലതും തിരുത്തിയെഴുതപ്പെട്ട മത്സരമായിരുന്നു ചൊവ്വാഴ്ച നടന്ന ഓസ്ട്രേലിയ- ഇംഗ്ലണ്ട് മത്സരം. 242 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയയുടെ തോല്‍വി. ഇത് ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം പരമ്പര പരാജയമാണിത്. 481 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

Top