തവണകളായി പണമടച്ച് യാത്രചെയ്യാന്‍ സൗകര്യമൊരുക്കി എത്തിഹാദ് എയര്‍വേയ്‌സ്

ദുബായ്: മുന്‍കൂര്‍ പണം നല്കാതെ യാത്രചെയ്യാന്‍ യുഎഇയുടെ എത്തിഹാദ് എയര്‍വേയ്‌സിന്റെ പുതിയ പദ്ധതി.

പ്രതിമാസ തവണകളായി പണം പിന്നീട് അടച്ചുതീര്‍ക്കാന്‍ പറ്റുന്ന തരത്തിലുള്ള പദ്ധതിയാണ് എത്തിഹാദ് എയര്‍വേയ്‌സ് ഒരുക്കിയിരിക്കുന്നത്.

പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് പണം നല്‍കാതെ ടിക്കറ്റ് ബുക്ക്‌ചെയ്യാന്‍ കഴിയും.

ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുമായി എയര്‍ലൈന്‍ കമ്പനി രംഗത്തെത്തുന്നത്.

യുഎഇ, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ സ്ഥിര നിവാസികള്‍ക്കായി ഒരുക്കുന്ന ഈ പദ്ധതി അറബ് ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സേവനം നല്‍കുന്ന പെയ് ഫോര്‍ട്ടുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

എയര്‍ ലൈന്‍ വെബ്‌സൈറ്റിലെത്തി പെ ബൈ ഇന്‍സ്റ്റാള്‍മെന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്കോ, ക്രഡിറ്റ് കാര്‍ഡോ സെലക്ട് ചെയ്ത് തിരിച്ചടവ് കാലാവധി നല്‍കണം.

മൂന്ന് മുതല്‍ 60 മാസംവരെയാണ് തിരിച്ചടവ് കാലാവധി, 17 ബാങ്കുകള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്

Top