മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍

angamaly-diocese

ന്യൂഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമന വിവരം പൗരസ്ത്യ തിരുസംഘം ഇവിടെ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറില്‍ അറിയിച്ചതായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരീനാസ് അറിയിച്ചു.

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അദ്ധ്യക്ഷ സ്ഥാനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞിരുന്നു.

Top