electronic equipment banned six countries after the United States

ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ഇലക്ട്രണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍.

ബ്രിട്ടനിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇത്തരം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ലഗേജിനൊപ്പം മാത്രമേ കൊണ്ടുപോകാനാകു. വ്യോമസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ബ്രിട്ടന്‍, തുര്‍ക്കി, മധ്യപൂര്‍വരാജ്യങ്ങള്‍, ഉത്തര ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ്പുകളും ടാബ്‌ലറ്റ് കംപ്യൂട്ടറുകളും ക്യാബിനില്‍ നിരോധിച്ചു.

ചില യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കെമെന്നറിയാമെന്നും ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയ്ക്കാണ്‌ മുഖ്യപ്രാധാന്യം നല്‍കുന്നതെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

മാത്രമല്ല വിമാനയാത്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ യുഎസ് നടപടി പിന്തുടര്‍ന്ന് ബ്രിട്ടനും ഇന്നോ നാളെയോ യാത്രാ നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചേക്കും.

മൊബൈല്‍ ഫോണിനു വിലക്കില്ല. ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണു വിലക്ക്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എട്ടിടങ്ങളില്‍നിന്ന് എത്തുന്ന വിമാനയാത്രക്കാരുടെ പക്കലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്.

Top