നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജയരാജന്‍

EP Jayarajan

തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ഈ കേസ്. സംസ്ഥാന മന്ത്രിസഭായോഗം ഈ മാസം 19 ന് ചേരുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.

Top