സ്മാര്‍ട്‌ഫോണ്‍ സാങ്കേതിക വിദ്യ ; വരും കാലങ്ങളില്‍ ദോഷമാകാന്‍ സാധ്യത

mobile

ണ്ടായിരത്തി നാല്‍പ്പതോടെ സ്മാര്‍ട്‌ഫോണുകളും ഡാറ്റാ സെന്ററുകളും പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഏറെ ഉപയോഗത്തിലുള്ള ഇവ വരും കാലങ്ങളില്‍ ദോഷകരമായ വിവര വിനിമയ സാങ്കേതിക വിദ്യകളായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ഡാറ്റാ സെന്ററുകള്‍, തുടങ്ങിയവയില്‍ നിന്നുമുള്ള കാര്‍ബണ്‍ പ്രസരണമായിരിക്കും ദോഷകരമായ് ബാധിക്കുന്നത്. കാര്‍ബണ്‍ പ്രസരണത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യയ്ക്ക് കരുതിയിരുന്നതിനേക്കാളും പങ്കുണ്ടെന്ന് ജേണല്‍ ഓഫ് ക്ലീനര്‍ പ്രൊഡക്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top