‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ട്രെയിലര്‍ ആരാധകര്‍ക്കായി സമ്മാനിച്ച് മോഹന്‍ലാല്‍

Anoop menon

നൂപ് മേനോനെയും മിയയെയും കേന്ദ്രകഥാപാത്രങ്ങളായിക്ക് നവാഗതനായ സൂരഡ് തോമസ് ഒരുക്കുന്ന ചിത്രം മെഴിതിരി അത്താഴങ്ങളുടെ ട്രെയിലര്‍ താരരാജാവ് മോഹന്‍ലാല്‍ ആരാധകര്‍ക്കായി പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ട്രെയിലര്‍ റിലീസ് ചെയ്തത്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്കുശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍.

ചിത്രത്തിലെ അതി മനോഹരമായ രണ്ടു പ്രണയ ഗാനങ്ങള്‍ ആസ്വാദകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. നീല നീല മിഴികളോ. ‘മറയത്തൊളി കണ്ണാല്‍.. എന്നു തുടങ്ങുന്ന ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണ്. ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ജൂണ്‍ 27ന് എന്റെ മെഴുതിരി അത്താഴങ്ങള്‍ തിയ്യേറ്ററുകളിലെത്തും.

Top