‘എന്റമേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി ‘ റെക്കോര്‍ഡിട്ട് ആദ്യ പത്തില്‍

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ തകര്‍പ്പന്‍ ഗാനം ‘എന്റമേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി’ ഇന്ന് രാജ്യത്താകമാനം അലയടിക്കുകയാണ്.

ഇതിനോടകം തന്നെ മികച്ച പ്രശംസ നേടിയ ഗാനത്തിന് മറ്റൊരു റെക്കോഡു കൂടി ലഭിച്ചിരിക്കുകയാണ്.

ഒരു കോടിയിലധികം കാഴ്ചക്കാരുള്ള ഗാനം 2017- ല്‍  ഇന്ത്യയിലെ മികച്ച ആദ്യ പത്ത് ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

വേള്‍ഡ് മ്യൂസിക് അവാര്‍ഡ്‌സ് എന്ന ഗ്രൂപ്പ് പുറത്ത് വിട്ട ലിസ്റ്റില്‍ ഇടം നേടിയ ഏക മലയാള ഗാനമാണ് ജിമിക്കി കമ്മല്‍.

ഗ്രൂപ്പിന്റെ ട്വിറ്ററില്‍ കൂടി അധികൃതര്‍ തന്നെയാണ് ഈ വിവരം പങ്ക് വച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ്.

ഈ ഗാനത്തിന് ചുവട് വെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

 

Top