വനിതാ ലോകകപ്പ് ഹോക്കി; കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കി ഇന്ത്യന്‍ മുന്നേറ്റം

Indian-Hockey

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കി ഇന്ത്യ. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ സമനില നേടുകയായിരുന്നു. ഇരുടീമുകളും ഓരോഗോള്‍ വീതം നേടി.

മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമുകളും ഗോള്‍ നേടിയിരുന്നില്ല. രണ്ടാം ക്വാര്‍ട്ടറിന്റെ അഞ്ചാം മിനിറ്റില്‍ നേഹ ഗോയലിലൂടെ ഇന്ത്യ ലീഡ് നേടി.

മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡ് നിലനിര്‍ത്തിയെങ്കിലും കളിയുടെ 54-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ സമനിലഗോള്‍ കണ്ടെത്തി. പെനാല്‍റ്റി കോര്‍ണര്‍ വാട്ടണ്‍ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.

ലോക രണ്ടാം റാങ്കുകാരാണ് ഇംഗ്ലണ്ട്, ഇന്ത്യ പത്താം സ്ഥാനത്താണ്.

Top