സുഡാനില്‍ സര്‍ക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; 25 വിമതര്‍ കൊല്ലപ്പെട്ടു

ജുബ: സുഡാനില്‍ സര്‍ക്കാര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 25 വിമതര്‍ കൊല്ലപ്പെട്ടു.

ഹിയാല്‍ഡിയു പ്രവിശ്യയിലെ ബെന്‍ഡിയു പട്ടണത്തിലാണ് സംഭവമുണ്ടായത്. ബെന്‍ഡിയു പട്ടണത്തിലേക്കെത്തിയ വിമത സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും വിമതരെ വകവരുത്തുകയുമായിരുന്നു.

മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് റീത് മച്ചാറിനെ പിന്തുണക്കുന്ന വിമത വിഭാഗമാണ് ഹിയാല്‍ഡിയു പ്രവിശ്യ പിടിച്ചെടുക്കാനുള്ള നീക്കം നടത്തിയത്.

Top