വിജയ്‌യുടെ സര്‍ക്കാരിനോട് മത്സരിക്കാന്‍ ധനുഷിന്റെ ‘എന്നൈ നോക്കി പായും തോട്ടാ’

ennai

നുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നൈ നോക്കി പായും തോട്ടായുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ഗൗതം മേനോന്‍ അറിയിച്ചിരിക്കുന്നത്. വിജയ്‌യുടെ സര്‍ക്കാരും ദീപാവലിയ്ക്കാണ് റിലീസിനെത്തുന്നത്.

പ്രണയത്തിന് ഏറെ പ്രാധാന്യം നല്‍കികൊണ്ട് ഒരു ഫാമിലി എന്റര്‍ട്ടെയിനര്‍ തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. റാണാ ദഗ്ഗുബാട്ടി, സുനൈന, ശശികുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മേഘ ആകാശാണ് ധനുഷിന്റെ നായികയായെത്തുന്നത്.

ദര്‍ബുക ശിവയാണ് സിനിമക്ക് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ജോമോന്‍ ടി.ജോണും മനോജും ചേര്‍ന്നാണ്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് വര്‍ക്കുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്‌ക്കേപ്പ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്ചേഴ്‌സിന്റെയും ഒന്‍ട്രാഗ എന്റര്‍ടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Top