എമിറേറ്റ്‌സ് എന്‍ബിഡി സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

saudi-arabia

ദുബായ് : മിഡില്‍ ഈസ്റ്റിലെ മുന്‍നിര ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ രണ്ടാമത്തെ ശാഖ ഖോബാറില്‍ ആരംഭിക്കും. ഇത് ഇന്ത്യയിലെ നിക്ഷേപകര്‍ക്കും വ്യാപരികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് എമിറേറ്റ്‌സ് എന്‍ബിഡി ചെയര്‍മാനും എംഡിയുമായ ഹിഷാം അബ്ദുള്ള അല്‍ കാസിം പറഞ്ഞു.

ഇന്ത്യയിലെ ചെറുകിട കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് മുംബൈയിലെ ബ്രാഞ്ച് വഴിയാണ് എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിങ്ങ്, വ്യാപാര, ട്രഷറി സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ഇന്ത്യയില്‍ നിന്നുമുള്ള വ്യാപാരം നടക്കുന്ന മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക തുടങ്ങി യു.കെ വരെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ സാന്നിദ്ധ്യമുള്ള യുഎഇ ആസ്ഥാനമായ ഏക ബാങ്ക് എമിറേറ്റ്‌സ് എന്‍ബിഡിയാണ്.

സൗദി അറേബ്യയുമായി ഇന്ത്യക്കുള്ള ഉഭയകക്ഷി ബന്ധം വളരെ ശക്തമാണ്. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 19ശതമാനവും സൗദി അറേബ്യയില്‍ നിന്നാണ് ലഭിക്കുന്നത് . 3 ദശലക്ഷം പ്രവാസ ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. മാത്രമല്ല, എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവരില്‍ മുഖ്യ പങ്കും ഇന്ത്യയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നത് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് എമിറേറ്റ്‌സ് എന്‍ബിഡി കെഎസ്എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലൊയ് ഹസ്സന്‍ അബ്ദുള്‍ ജവാദ് വ്യക്തമാക്കി.

Top