ത്രീ ഡി പ്രിന്റിങ് സാങ്കേതികതയില്‍ വിമാന കാബിന്‍ ഭാഗങ്ങള്‍ നിര്‍മിച്ച് എമിറേറ്റ്‌സ്‌

ദുബായ്: ത്രീ ഡി പ്രിന്റിങ് സാങ്കേതികത ഉപയോഗിച്ചു കൊണ്ട് വിമാന കാബിന്റെ ഭാഗങ്ങള്‍ നിര്‍മിച്ച് എമിറേറ്റ്‌സ്.

ത്രീ ഡി പ്രിന്റിങ്ങിലെ സെലക്ടീവ് ലേസര്‍ സെന്ററിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എമിറേറ്റ്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കാബിനുള്ളിലെ സീറ്റിന്റെയും, അനുബന്ധ ഭാഗങ്ങളുമൊക്കെയാണ് പുതിയ സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്.

ഇവിടെ ത്രീ ഡി പ്രിന്റിങ് രീതിയില്‍നിന്ന് വ്യത്യസ്തമായി പൊടിച്ച പ്ലാസ്റ്റിക് തരികള്‍ ലേസര്‍ ഉപയോഗിച്ച് ആവശ്യമുള്ള രൂപത്തിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

യു.എസ്. ആസ്ഥാനമായുള്ള ത്രീ ഡി സിസ്റ്റംസ് എന്ന കമ്പനി നിര്‍മിക്കുന്ന തെര്‍മോപ്ലാസ്റ്റിക്കാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

ത്രീ ഡി പ്രിന്റിങ് രീതികളെ അപേക്ഷിച്ച് നിര്‍മിക്കുന്ന വസ്തുക്കളുടെ ഭാരം പതിമൂന്നു ശതമാനം വരെ കുറവാകുമെന്നത് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്.

എല്ലാ എമിറേറ്റ്‌സ് വിമാനങ്ങളിലും ഈ സാങ്കേതികത ഉപയോഗിക്കുമ്പോള്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നതോടൊപ്പം ഇന്ധനക്ഷമത വര്‍ധിക്കുകയും ചെയ്യും.

Top