ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ; ഇന്ത്യന്‍ ടീമിന്റെ സുരക്ഷയില്‍ ആശങ്കയെന്ന് ബിസിസിഐ

india-vs-sreelanka

കൊളംബോ: ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയുള്‍പ്പെട്ട ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് പരമ്പര നടക്കുമോ എന്നകാര്യം സംശയത്തില്‍. ഇന്ത്യന്‍ ടീമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ആവശ്യപ്പെട്ടു.

ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തോടയാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, കലാപം നടക്കുന്നത് കാന്‍ഡിയിലായതിനാല്‍ കൊളംബോയിലുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ സുരക്ഷിതരാണെന്നും മത്സരത്തെ അടിയന്തരാവസ്ഥാ പ്രഖ്യാപനം ബാധിക്കില്ലെന്നുമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന.

Top