ഇലക്‌ട്രിക് കാർ ടെസ്ല റോഡ്സ്റ്ററും വഹിച്ച് ഭീമന്‍ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്

powerful rocket

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിന് ആളുകളെത്തിയിരുന്നു.

എലന്‍ മസ്കിന്റെ നേതൃത്വത്തിൽ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭമായ സ്‍പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30ന് വിക്ഷേപിച്ച റോക്കറ്റ് എലന്‍ മസ്കിന്റെ ഇലക്‌ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

പുതിയ വിക്ഷേപണത്തോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു. ചൊവ്വാ പര്യവേക്ഷണം നടത്താൻ ഫാൽക്കൻ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം.

വിക്ഷേപണത്തിനായി 2500 ടണ്‍ ഊര്‍ജമാണ് ഉപയോഗിച്ചത്. 63,500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിയ്ക്കുണ്ട്. പരീക്ഷണം വിജയകരമായാല്‍ അത് പുതിയ സാധ്യതകളാണ് സൃഷ്ടിക്കുകയെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു.

Top