പാലക്കാട് വീണ്ടും കാട്ടാനയിറങ്ങി; പറളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

kerala-elephant

പറളി: പാലക്കാട് ജില്ലയില്‍ വീണ്ടും കാട്ടാനയിറങ്ങിയതിനെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കാട്ടാനയെ കണ്ടത്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത്.

പറളി കടവിലാണ് രണ്ട് ആനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഈ മേഖലയില്‍ കാട്ടാനയിറങ്ങി പരിഭ്രാന്തി പരത്തിയത്. അന്ന് വനം വകുപ്പും പൊലീസും ചേര്‍ന്ന് ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് വനത്തിലേക്ക് കാട്ടാനയെ തിരിച്ചയച്ചത്.

Top