വൈപ്പിനില്‍ തലപ്പൊക്ക മത്സരത്തിന് എത്തിച്ച ആരോഗ്യ പ്രശ്‌നമുള്ള ആനയിടഞ്ഞു

elephant

എറണാകുളം: കൊച്ചി വൈപ്പിനിലെ ക്ഷേത്രത്തില്‍ തലപ്പൊക്ക മത്സരത്തിന് എത്തിച്ച ആനയിടഞ്ഞു. ഇടഞ്ഞ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഞാറയ്ക്കല്‍ പെരുമ്പള്ളി ബാലഭദ്ര ക്ഷേത്രത്തിലാണ് സംഭവം.

രാവിലെ നടന്ന തലപ്പൊക്ക മത്സരത്തില്‍ അഞ്ച് ആനകളെയാണ് എത്തിച്ചിരുന്നത്. ഇതില്‍ ആരോഗ്യ പ്രശ്‌നമുണ്ടായിരുന്ന ചിറയ്ക്കല്‍ പരമേശ്വരനെന്ന ആനയാണ് ഇടഞ്ഞത്. വയറിന് അസുഖമുണ്ടായിരുന്ന ആനയെയാണ് മത്സരത്തിന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

ആനയെ മത്സരത്തില്‍ പങ്കെടുപ്പിച്ച ശേഷം തിരികെ കൊണ്ടുപോകുമ്പോഴാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ഒരു കാര്‍ ആന തകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Top