വൈദ്യുതി കമ്പി അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈന്‍മാന്‍ മരിച്ചു

dead

ചാവക്കാട്: മരം വീണതിനെ തുടര്‍ന്ന് വൈദ്യുതികമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈന്‍മാന്‍ മരിച്ചു.

ചാവക്കാട് വൈദ്യുതി ഓഫിസിലെ ലൈന്‍മാന്‍ തിരുവനന്തപുരം പേട്ട ആനയറ കല്ലുംമൂട് പോറ്റിവിളാകത്ത് ശ്രീകുമാര്‍ (42) ആണ് മരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ ഒരുമനയൂര്‍ തങ്ങള്‍പടി കിഴക്ക് കൊല്ലംകുഴിപറമ്പിനടുത്താണ് അത്യാഹിതമുണ്ടായത്.

കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ അപ്രതീക്ഷിതമായി പോസ്റ്റ് ഒടിഞ്ഞ് താഴേക്കു പതിക്കുകയായരുന്നു. പോസ്റ്റിനടിയില്‍പ്പെട്ട ശ്രീകുമാറിന്റെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top