elections exit poll results rahul gandhi says remember bihar we are winning

Rahul Gandhi

ന്യൂഡല്‍ഹി: യു പി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ നിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്നും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്നതാണെന്നും ബാക്കി കാര്യങ്ങള്‍ നാളെ സംസാരിക്കാമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബീഹാറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. എന്നാല്‍ ഇവയെ നിഷ്പ്രഭമാക്കികൊണ്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുകയായിരുന്നു. കോണ്‍ഗ്രസും മഹാസഖ്യത്തില്‍ അംഗമായിരുന്നു. യു പി തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം.

എല്ലാ എക്‌സിറ്റ്‌പോള്‍ സര്‍വേകളും ഉത്തര്‍പ്രദേശില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിക്കുന്നത്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ ഫലങ്ങളിലുണ്ട്. മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് മൂന്നാം സ്ഥാനം മാത്രമായിരിക്കും ലഭിക്കുകയെന്നാണ് സര്‍വേഫലങ്ങള്‍ പറയുന്നത്.

Top