അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുന്നവര്‍ വെള്ളം കുടിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുന്നവര്‍ വെള്ളം കുടിക്കുമെന്ന വെല്ലുവിളിയുമായി ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവൊമൊയെ തനിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ അങ്കത്തിനിറങ്ങാന്‍ ധൈര്യമുണ്ടോയെന്നാണ് ട്രംപ് കുവൊമൊയോട് ചോദിച്ചത്. കൂടാതെ തനിക്കെതിരെ മത്സരിക്കാനില്ലെന്നു കുവൊമൊ പണ്ടൊരിക്കല്‍ ഫോണില്‍ പറഞ്ഞിരുന്നെന്നും ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലോഡിയ ടെനിയുടെ തിരഞ്ഞെടുപ്പു ധനശേഖരണാര്‍ഥമുള്ള റാലിയില്‍ അനേകം ജനങ്ങളുടെ മുന്നിലാണ് ട്രംപ് ഈ പ്രസ്താവനകള്‍ നടത്തിയത്. യുഎസ് പ്രസിഡന്റിന്റെ അമിത ആത്മവിശ്വാസമാണ് ഈ പ്രസ്താവനകള്‍ കാണിക്കുന്നതെന്ന ആരോപണവുമായി വിമര്‍ശകര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Top