ബിസിസിഐയുടെ താല്ക്കാലിക പ്രസിഡന്റിനെയും കമ്മിറ്റി അംഗങ്ങളെയും നീക്കണമെന്ന് ഭരണസമിതി

BCCI

നിലവിലെ ബിസിസിഐയുടെ താല്ക്കാലിക പ്രസിഡന്റിനെയും കമ്മിറ്റി അംഗങ്ങളെയും നീക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി ആവശ്യപ്പെട്ടു. ബിസിസിഐ നിയമമനുസരിച്ച് ഇവരുടെ കാലാവധി അവസാനിച്ചിട്ടും സ്ഥാനമൊഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് വിനോദ് റായിയും ഡയാന എഡുള്‍ജിയും അംഗങ്ങളായ ഭരണ സമിതിയുടെ ഈ നടപടി.

താല്‍കാലിക പ്രസിഡന്റ് സി കെ ഖന്നയെയും സെക്രട്ടറി അമിതാബ് ചൗധരിയെയും ട്രഷറര്‍ അനിരുദ്ധ് ചൗധരിയെയും ഭരണസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടാല്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കേണ്ടി വരും. വാര്‍ഷിക ജനറല്‍ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ സമിതി കോടതിയോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

Top